കോഴിക്കോട്: കേരള സ്‌റ്റേറ്റ് പവർ ലിഫ്റ്റിംഗ് അസോസിയേഷന്റെയും ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന പവർ ലിഫ്റ്റിംഗ് മത്സരത്തിൽ മണാശ്ശേരി ന്യൂ വേ ജിമ്മിന് മികച്ച വിജയം. ജൂനിയർ വിഭാഗത്തിൽ തസ്‌നി ഗോൾഡ് മെഡലോടെ ഒന്നാം സ്‌ഥാനം നേടി. സബ് ജൂനിയർ വിഭാഗത്തിൽ നജ ഫൈറൂസ് മൂന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ ഹനാൻ രണ്ടാം സ്‌ഥാനവും സീനിയർ വിഭാഗത്തിൽ ഫെബിൻ മൂന്നാം സ്ഥാനവും നേടി. കോച്ച് ഉവൈസിന്റെ നേതൃത്വത്തിലാണ് പരിശീലനം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |