മാന്നാർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിലടച്ച ഭരണകൂട ഭീകരതയ്ക്കെതിരെ കോൺഗ്രസ് മാന്നാർ ബ്ലോക്ക് കമ്മറ്റി മെഴുകുതിരി തെളിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തി.കെ.പി.സി.സി നിർവാഹക സമിതിയംഗം മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനായി.അഡ്വ.ഡി.വിജയകുമാർ, തോമസ് ചാക്കോ,സണ്ണി കോവിലകം,അഡ്വ.കെ.വേണുഗോപാൽ, അഡ്വ.നാഗേഷ് കുമാർ, ടി.കെ.ഷാജഹാൻ, അജിത്ത് പഴവൂർ,പ്രദീപ് ശാന്തിസദൻ, മധു പുഴയോരം, കെ.ആർ.മോഹനൻ, അനിൽ മാന്തറ, സജീവ് വെട്ടിക്കാട്,സജി ചരവൂർ, ഹരി കുട്ടമ്പേരൂർ, ബാബു കല്ലൂത്ര, മിഥുൻ മയൂരം,രാധാമണിശശീന്ദ്രൻ,വി.സികൃഷ്ണൻകുട്ടി,വത്സലാ ബാലകൃഷ്ണൻ,ചിത്ര എം.നായർ, അഡ്വ.കെ.സന്തോഷ് കുമാർ,എസ്.ചന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |