ചെന്നീർക്കര : ഛത്തിസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തു തടങ്കലിൽ പാർപ്പിച്ചതിൽ ചെന്നീർക്കര പഞ്ചായത്ത് പതിനഞ്ചാം വാർഡ് കോൺഗ്രസ് പ്രവർത്തകരുടെ യോഗം പ്രതിഷേധിച്ചു. ഡി സി സി അംഗം ഏബ്രഹാം വി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്കുപഞ്ചായത്ത് അംഗം അജി അലക്‌സ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് മണികണ്ഠൻ, കോൺഗ്രസ് ബ്‌ളോക്ക് സെക്രട്ടറി പ്രഭാകരൻ, വാർഡു കമ്മിറ്റി പ്രസിഡന്റ് വിശ്വേശ്വര പണിക്കൻ, സജീവ്കുമാർ, അമ്മിണി, മാത്യുസ് ഏബ്രഹാം, ഷിബു മാത്യു ,ഏബ്രഹാം വർഗീസ് ചക്കാലയിൽ ജോസ് വി ജോൺ, പ്രദീപ്, ബേബി മാത്യു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |