ബാലരാമപുരം: 48ാമത് മഹാത്മാ അയ്യങ്കാളി ജലോത്സവ സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന് ഉച്ചക്ക് രണ്ടിന് വെള്ളായണി രാജസൂയം ഓഡിറ്റോറിയത്തിൽ നടക്കും. എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ സാംസ്കാരിക,സാമുദായിക,കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് അയ്യങ്കാളി ട്രസ്റ്റ് ജനറൽ സെക്രട്ടറി ബി.ശശിധരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |