തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണവേഴ്സിറ്റി (ഇഗ്നോ) ജൂലായ് അക്കാഡമിക് സെഷനിൽ ബിരുദ, ബിരുദാനന്തരബിരുദ,പി. ജി.ഡിപ്ലോമ,ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള അപേക്ഷ 15വരെ നീട്ടി. https://ignouadmission.samarth.edu.in/ ,/https://onlinerr.ignou.ac.in/ വെബ്സൈറ്റുകളിലാണ് അപേക്ഷിക്കേണ്ടത്. നിലവിൽ അപേക്ഷിച്ചവർ യൂസർ നെയിമും പാസ്വേർഡുമുപയോഗിച്ച് അപേക്ഷ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കണം. ഫോൺ:04712344113/ 9447044132. ഇമെയിൽ: rctrivandrum@ignou.ac.in.
എൻ.ആർ.ഐ ലിസ്റ്റായി
തിരുവനന്തപുരം:എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള എൻ.ആർ.ഐ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു.ഹെൽപ്പ് ലൈൻ-04712525300.
ബി.എസ്സി നഴ്സിംഗ്
ആദ്യ അലോട്ട്മെന്റ്
തിരുവനന്തപുരം:ബി.എസ്സി. നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലേക്കുളള ആദ്യ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നു പ്രിന്റൗട്ടെടുത്ത ഫീ പെയ്മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കിയോ ഓൺലൈനായോ 6 നകം ഫീസടയ്ക്കണം. ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യണം. രണ്ടാംഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം 6ന് വൈകിട്ട് 4വരെ. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.
ഓൺലൈൻ പരിശീലനം
തിരുവനന്തപുരം:ഐസിഫോസ് 'എൻജിനിയറിംഗ് വിത്ത് പൈത്തൺ' എന്ന വിഷയത്തിൽ ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.13 മുതൽ സെപ്തംബർ 2 വരെയാണ് പരിപാടി.സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ചുകൊണ്ട് പൈത്തൺ വൈദഗ്ധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം.15 പ്രവർത്തി ദിവസങ്ങളിലായി 30 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രോഗ്രാമിന്റെ പരിശീലനം വൈകിട്ട് 6 മുതൽ 8 വരെയാണ്.രജിസ്ട്രേഷൻ ഫീസ് - 2,500 രൂപ.11 വരെ അപേക്ഷിക്കാം.വിവരങ്ങൾക്കും രജിസ്ട്രേഷനും : http://icfoss.in/event-details/215,ഫോൺ : 917356610110, 91 471 2413012/13/14/ 9400225962.
എം ടെക്ക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം:സാങ്കേതിക സർവകലാശാല സ്കൂളുകളിലെ ഒഴിവുള്ള എം ടെക്ക് സീറ്റുകളിലേക്ക് 6ന് സ്പോട്ട് അഡ്മിഷൻ നടത്തും.ഇൻഫ്രാസ്ട്രക്ചർ ആൻഡ് മാനേജ്മെന്റ്(സിവിൽ ),മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി(മെക്കാനിക്കൽ),എംബഡഡ് സിസ്റ്റംസ് (ഇലക്ട്രോണിക്സ് ),ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി (ഇലക്ട്രിക്കൽ) സ്പെഷ്യലൈസേഷനുകളിലാണ് ഒഴിവുകൾ. ആറിന് 12.30ന് തിരുവനതപുരം അലത്തറ സി ഇ ടി എം ബി എ ബ്ലോക്കിലെ സർവകലാശാല ആസ്ഥാനത്തു റിപ്പോർട്ട് ചെയ്യണം.ഫോൺ-9188523326
ഓർമിക്കാൻ
നീറ്റ് എസ്.എസ് ഷെഡ്യൂൾ:- NEET SS, FMGE, DNB പരീക്ഷാ ഷെഡ്യൂൾ NBEMS പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://natboard.edu.in/
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |