തിരുവനന്തപുരം:ഭാരതീയ വിദ്യാഭവന്റെ രാജേന്ദ്ര പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ അഹമ്മദാബാദിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ നടക്കുന്ന ബിരുദാനന്തര ജേർണലിസം ഡിപ്ലോമ കോഴ്സ് 2025 -26 സായാഹ്ന കോഴ്സി ലേക്കുള്ള അപേക്ഷ ക്ഷണിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള ഒരു വഷത്തെ ഈ കോഴ്സിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് മിനിമം യോഗ്യത.ഉയർന്ന പ്രായപരിധി ഇല്ല.കോവിഡ് കാലത്തു ഓൺലൈൻ ആക്കിയ ഈ കോഴ്സ് ഈ വർഷം കൂടി ഓൺലൈൻ ആയി തുടരും.മാദ്ധ്യമ പ്രവർത്തനത്തിന്റെ എല്ലാ തലങ്ങളും ഉൾപ്പെടുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ്.പഠനത്തിന്റെ ഭാഗമായി പ്രവൃത്തി പരിചയ വർക്ക്‌ഷോപ്പുകളും,പ്ലേസ്‌മെന്റ് സഹായവും നൽകുന്നു.ക്ലാസുകൾ ആഗസ്ത് 20മുതൽ ആരംഭിക്കും കൂടുതൽ വിവരങ്ങൾക്കു 9847131113/ 0471-3593235 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |