കണ്ണൂർ: കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ (സി.എസ്.ആർ) ഭാഗമായി 15,00,000 രൂപ വിലയുള്ള അത്യാധുനിക സോടോക്സാ ടി.എം അനലൈസർ കേരള പൊലീസിന് സംഭാവനയായി നൽകി വാക്കറൂ ഫൗണ്ടേഷൻ. രക്തപരിശോധനയില്ലാതെ ഉമിനീരിന്റെ സാമ്പിൾ ഈ ഉപകരണത്തിലൂടെ പരിശോധിച്ച് ലഹരിയും മയക്കുമരുന്നും ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ സാധിക്കും.
റോട്ടറി പൊലീസ് എൻഗേജ്‌മെന്റിന്റെ സഹകരണത്തോടെ കണ്ണൂരിലെ നോർത്ത് മലബാർ ചേംബർ ഒഫ് കൊമേഴ്‌സ് ഹാളിൽ നടന്ന ചടങ്ങിൽ വാക്കറൂ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ വി.നൗഷാദിൽ നിന്ന് ഡി.ജി.പി രവാദ എ. ചന്ദ്രശേഖർ സ്വീകരിച്ചു.
റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3204 ഗവർണർ ബിജോഷ് മാനുവൽ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ ഐ.ജി രാജ്പാൽ മീണ, കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഐ.ജി യതീഷ് ചന്ദ്ര ജി.എച്ച്, കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ നിധിൻരാജ് പി, അഡീഷണൽ എസ്.പി സജേഷ് വഴളപ്പിൽ, തലശ്ശേരി എ.എസ്.പി കിരൺ പി.ബി, കണ്ണൂർ എ.സി.പി പ്രദീപൻ കന്നിപ്പൊയിൽ, കണ്ണൂർ സിറ്റി നർക്കോട്ടിക് സെൽ എ.സി.പി രാജേഷ് പി.,റോട്ടറി ഭാരവാഹികളായ പി.ഡി.ജി റോട്ടേറിയൻ സുരേഷ് മാത്യു, റോട്ടേറിയൻ ജിഗീഷ് നാരായണൻ, റോട്ടേറിയൻ ഉപേദ്ര ഷേണായി, റോട്ടേറിയൻ സുഹാസ് വേലാണ്ടി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |