മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേൽശാന്തിയായി കല്ലംമ്പള്ളിൽ ഇല്ലം അജിനാരായണൻ നമ്പൂതിരിയെ (39) നറുക്കെടുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മറ്റംവടക്ക് കല്ലംമ്പള്ളിൽ ഇല്ലത്ത് കെ.ഇ.നാരായണൻ നമ്പൂതിരിയുടേയും സരസ്വതിദേവിയുടേയും മകനാണ്. ഹരിപ്പാട് പെരുമ്പഇല്ലം എ.ആര്യദേവി അന്തർജനമാണ് ഭാര്യ. അഗ്നിവേശ് എ.നമ്പൂതിരി, അഗ്നിദേവ് എ.നമ്പൂതിരി എന്നിവർ മക്കളാണ്. ചിങ്ങം ഒന്നിന് തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തിയായി അവരോധിക്കും. സെപ്തംബർ ഒന്ന് മുതൽ പൂജകൾ ചെയ്തു തുടങ്ങും. നിലവിലെ പുറപ്പെടാ മേൽശാന്തി കെ.വി.ഗോവിന്ദൻ നമ്പൂതിരി ആഗസ്റ്റ് 31ന് പടിയിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |