തിരുവനന്തപുരം: ഡിസംബർ ഒന്ന് മുതൽ തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലെ ക്വലാലംപൂരിലേക്ക് എല്ലാദിവസവും സർവ്വീസ് നടത്തുമെന്ന് മലേഷ്യ എയർലൈൻസ് അറിയിച്ചു. നിലവിൽ നാലുസർവ്വീസുകളാണുള്ളത്. സെപ്തംബർ പന്ത്രണ്ട് മുതൽ ആഴ്ചയിൽ അഞ്ച് സർവ്വീസാക്കും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് എണ്ണം വർദ്ധിപ്പിക്കുന്നതെന്ന് മലേഷ്യൻ ഏവിയേഷൻ ഗ്രൂപ്പ് ചീഫ് കൊമേഷ്യൽ ഓഫീസർ ദെർശനിഷ് അരേശന്ദിരൻ പറഞ്ഞു.
നിലവിൽ ഡൽഹി, മുംബയ്,ബംഗളൂരു,ചെന്നൈ,ഹൈദരാബാദ്,കൊച്ചി,തിരുവനന്തപുരം,അഹമ്മദാബാദ്,അമൃത്സർ തുടങ്ങി
10 നഗരങ്ങളിൽ നിന്ന് ആഴ്ചയിൽ 76 വിമാന സർവ്വീസുകൾ മലേഷ്യ എയർലൈൻസിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |