ബിരുദ പ്രവേശനം
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/fyugp2025 വെബ്സൈറ്റിൽ.
അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ പ്രവേശനത്തിന് പുതുതായി രജിസ്റ്റർ ചെയ്യാൻ 17വരെ അവസരം. https://admissions.keralauniversity.ac.in/fyugp2025/ വെബ്സൈറ്രിൽ. 8281883052, 8281883053
ബിരുദ പ്രവേശനത്തിനുള്ള സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് https://admissions.keralauniversity.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഏഴിന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ ബിടെക് പരീക്ഷകൾ മാറ്റിവച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം 11 മുതൽ നടത്താനിരുന്ന ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎസ്!സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ (മേഴ്സിചാൻസ് 2001 – 2014 അഡ്മിഷൻ) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം ഫിനിഷിംഗ് സ്‌കൂൾ, ഡിപ്പാർട്ട്‌മെന്റ് ഒഫ് കൊമേഴ്സിൽ നിന്നും കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗത്തിലേക്ക് മാറ്റി.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 11 മുതൽ ആരംഭിക്കും.
ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎ സംസ്‌കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്സിന്റെ വൈവവോസി 7 ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎ സി.ബി.സി.എസ്. (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായിഇന്ന് മുതൽ 14 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. 5സെക്ഷനിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |