കാട്ടാക്കട:കുറ്റിച്ചലിൽ ഓഡിറ്റോറിയം ഉടമയെ തടഞ്ഞ് നിർത്തി മർദ്ദിച്ച കേസിലെ പ്രതികൾ വാഴക്കുല മോഷണത്തിന് അറസ്റ്റിൽ.കുറ്റിച്ചൽ ഉത്തരംകോട് വാഴപ്പള്ളി സ്വദേശി അച്ചു(വൈശാഖ്(29),വാഴപ്പള്ളി സ്വദേശി അച്ചു(ശങ്കർ29)എന്നിവരാണ് പിടിയിലായത്.
നെയ്യാർ ഡാം സ്റ്റേഷൻ പരിധിയിലെ കാരിയോട് ആയില്യം വീട്ടിൽ സുനിൽ(58)പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഉത്തരംകോട് സ്വദേശിയുടെ വാഴത്തോട്ടത്തിൽ നിന്നു അഞ്ച് കപ്പക്കുലകൾ മോഷ്ടിച്ചതിനാണ് പിടിയിലായത്.ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് മോഷണം നടന്നത്.സംഭവ ദിവസം തന്നെ പരാതി നൽകിയെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല.തുടർന്ന് റൂറൽ എസ്.പിയ്ക്ക് സുനിൽ പരാതി നൽകുകയായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. മൂന്ന് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് നെയ്യാർ ഡാം പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |