കാഠ്മണ്ഡു: നേപ്പാളിലെ അതിപ്രശസ്തമായ പശുപതിനാഥ് ക്ഷേത്രത്തിൽ നിന്നും രണ്ട് ബോംബുകൾ കണ്ടെത്തി. സംശയം ജനിപ്പിക്കുന്ന സാഹചര്യത്തിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതോടെ ക്ഷേത്രത്തിലെയും ചുറ്റുമുള്ള പ്രദേശത്തെയും സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ കവാടത്തിൽ നിന്നും തൊട്ടടുത്തുള്ള നദിക്കരയിൽ നിന്നുമാണ് ബോംബുകൾ കണ്ടെടുക്കുന്നത്. ഇവ രണ്ടും നിർവീര്യമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലും പരിസരത്തും നിന്നും കണ്ടെടുത്ത ബോംബുകൾ എവിടെ നിന്നുമാണ് വന്നതെന്നുള്ള കാര്യത്തിൽ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതാരെങ്കിലും കരുതിക്കൂട്ടി ക്ഷേത്രത്തിൽ സ്ഥാപിച്ചതാണോ എന്നും അറിവായിട്ടില്ല.
ഏതായാലും ബോംബ് കണ്ടെത്തിയതിന് പിന്നാലെ ഇപ്പോൾ ക്ഷേത്രം അടച്ചിരിക്കുകയാണ്. ക്ഷേത്രം അടച്ചുവെങ്കിലും ക്ഷേത്രത്തിനടുത്തെ നദീതീരത്തുള്ള ബാഗ്മതി നദിയിലെ ദിവസേന നടക്കുന്ന ആരതി ചടങ്ങുകൾ ഇപ്പോഴും നടക്കുന്നുണ്ട്. ബോംബ് കണ്ടെത്തിയതിനു പിന്നാലെയും ആയിക്കണക്കിന് പേർ ഈ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ഈ നദിയുടെ കരയിലുള്ള കാട്ടിൽ നിന്നുമാണ് രണ്ടാമത്തെ ബോംബ് കണ്ടെടുക്കുന്നത്. അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഹൈന്ദവ ആരാധനാ ക്ഷേത്രമായ ഇവിടേക്ക് വിദേശികൾ ഉൾപ്പെടെ ആയിരകണക്കിന് ആൾക്കാരാണ് എത്തുന്നത്. കാഠ്മണ്ഡുവിലെ ഏറ്റവും സമ്പന്നവും പഴക്കമേറിയതുമായ ക്ഷേത്രമാണ് പശുപതിനാഥ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |