തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള കെ.എ.എസ് ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി (സ്ട്രീം 1, 2, 3) (കാറ്റഗറി നമ്പർ 01/2025, 02/2025, 03/2025) (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികയുടെ അർഹതാപട്ടിക വെബ്സൈറ്റിൽ. സ്ട്രീം 1 ൽ 308 പേരും സ്ട്രീം 2 ൽ 211 പേരും സ്ട്രീം 3 ൽ 158 പേരുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
പി.എസ് .സി അഭിമുഖം
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 21/2024) തസ്തികയിലേക്ക് 13 ന് രാവിലെ 9.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പൊതുവിദ്യാഭ്യാസ (ഡയറ്റ് വകുപ്പിൽ) ലക്ചറർ ഇൻ മലയാളം (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 349/2022, 350/2022) തസ്തികയിലേക്ക് 13, 14 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (ധീവര) (കാറ്റഗറി നമ്പർ 18/2024) തസ്തികയിലേക്ക് 13 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (വെൽഡിങ്) (കാറ്റഗറി നമ്പർ 136/2024) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 13 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |