കൽപ്പറ്റ: ഇഞ്ചി, വാഴ തുടങ്ങിയ കാർഷികവിളകളിൽ അതിരൂക്ഷമായരോഗബാധ ഉണ്ടായ സാഹചര്യത്തിൽ യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (യു.എഫ്.പി.എ ) മീനങ്ങാടി, നടവയൽ എന്നിവിടങ്ങളിൽ കൂടി അറിവ് കാർഷിക ജാഗ്രതാ സെമിനാർ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നേരത്തെ പുൽപ്പള്ളിയിൽ നടത്തിയ സെമിനാറിൽ നൂറുകണക്കിന് കർഷകരാണ് പങ്കെടുത്തത്. ഈ സാഹചര്യത്തിൽ ഒമ്പതാം തീയതി ഉച്ചയ്ക്ക്‌ശേഷം മൂന്നിന് മീനങ്ങാടിയിലും പത്താം തീയതി ഉച്ചയ്ക്ക് രണ്ടിന് നടവയലിലും സെമിനാർ സംഘടിപ്പിക്കുന്നത്. യു.എഫ്.പി.എയിലെ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മരുന്ന് പ്രയോഗം നടത്തിയതിലൂടെ രോഗബാധ നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ട്. വിഷയത്തിൽ ശാസ്ത്രീയമായ പഠനം നടത്താൻ സർക്കാർ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വാർത്താസമ്മേളനത്തിൽ യു.എഫ്.പി.എ ദേശീയ കൺവീനർ എമിൻസൺ തോമസ്, കൺവീനർ സിറാജുദ്ദീൻ വിരുപ്പിൽ, വൈസ് ചെയർമാൻ ഷാബു ചക്കാലക്കൽ, വിനോദ് തോമസ് കൊളവയൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |