വൈപ്പിൻ: വർഷങ്ങൾക്ക് മുൻപ് വില നൽകി തീറ് വാങ്ങിയ സ്ഥലത്തിന്റെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം തീരനിവാസികൾ മുനമ്പം വേളാങ്കണ്ണി മാത പള്ളി അങ്കണത്തിൽ നടത്തി വരുന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്നലെ 300 ദിവസം പിന്നിട്ടു. 1988 ലെ പറവൂർ പ്രിൻസിപ്പൽ സബ് കോടതി വിധി പ്രകാരമാണ് ഭൂമിയുടെ അന്നത്തെ ഉടമകളായ കോഴിക്കോട് ഫറൂഖ് കോളേജിന് വില നൽകി ഭൂമി വാങ്ങിയത്. വർഷങ്ങളായി മുനമ്പം കടപ്പുറത്ത് സ്ഥിര താമസമാക്കിയവരും ഫറൂഖ് കോളേജും തമ്മിലുണ്ടായ കേസിനെ തുടർന്നാണ് വിധി വന്നതും താമസക്കാർ വില നൽകി ഭൂമി വാങ്ങിയതും. വസ്തു വാങ്ങിയവർക്ക് നോട്ടീസ് നൽകാതെയും സർവേ നടത്താതെയുമാണ് വർഷങ്ങൾക്കു ശേഷം ഏകപക്ഷീയമായി കേരള വഖഫ് ബോർഡ് ഭൂമി മുഴുവൻ വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയത്. ഇതിനെതിരെയാണ് സമരം.
300-ാം ദിനത്തെ സമരം കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. ചെട്ടിക്കാട് പള്ളി വികാരി ഫാ. ബെന്നി വാഴക്കൂട്ടത്തിൽ, ഭൂസമരസമിതി രക്ഷാധികാരി ഫാ. ആന്റണി തോമസ് തറയിൽ , ചെയർമാൻ ജോസഫ് റോക്കി പാലക്കൽ, ജോസഫ് ബെന്നി കുറുപ്പശേരി, ഫാ. ആന്റണി തോമസ് പൊളക്കാട്ട്, ഫാ. മോൻസി വർഗീസ് അറക്കൽ, ബിജോയ് ആന്റു സ്രാമ്പിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |