കൊച്ചി: ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ അണ്ടർ 18 ഹാമർ ത്രോ മത്സരത്തിൽ കോതമംഗലം എം.എ അക്കാഡമിക്കും കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എംസ്.എസിനും ഇരട്ട നേട്ടം. ആൺ- പെൺ വിഭാഗങ്ങളിൽ സ്വർണം നേടിയ അബിന മരിയ ജെയിനും ജോയൽ സണ്ണിയും കീരമ്പാറ സ്‌കൂളിലെ വിദ്യാർത്ഥികളാണ്. ഇരുവരും പരിശീലനം നടത്തുന്നത് കോതമംഗലം എം.എ അക്കാഡമിയിലും. പ്ലസ് ടു വിദ്യാർത്ഥിനിയായ അബിന 39.01 മീറ്റർ ദൂരമെറിഞ്ഞ് സ്വർണം നേടിയപ്പോൾ 46.22 മീറ്റർ എറഖിഞ്ഞാണ് ജോയൽ സുവർണ നേട്ടം കരസ്ഥമാക്കിയത്.
കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയിലെ വെങ്കല മെഡൽ ജേതാവ് കൂടിയാണ് ജോയൽ. സഹോദരൻ അലൻ സണ്ണി ഹർഡിൽസിൽ സംസ്ഥാന തല മെഡൽ ജേതാവായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |