മട്ടാഞ്ചേരി: കൊച്ചി മണ്ഡലത്തിൽ കെ.ജെ, മാക്സി എം.എൽ.എ യുടെ നേതൃത്വത്തിൽ അക്ഷരദീപം ഗുരുദക്ഷിണ പദ്ധതി സംഘടിപ്പിച്ചു. കൊച്ചി നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്ന് വിരമിച്ചവർക്കുള്ള ആദരമാണ് ഗുരുദക്ഷിണ. തോപ്പുംപടിയിൽ സംഘടിപ്പിച്ച ഗുരുദക്ഷിണയുടെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ നിർവഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഡയറക്ടറും അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ കൺവീനറുമായ സുബിൻ പോൾ, ഫാ.സിജു പാലിയത്തറ, എം. എം. ഫ്രാൻസിസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. വി.എ. ശ്രീജിത്ത്, ബേബി തമ്പി, ജോസഫ് കെ. എൽ, ബെനഡിക്ട് ഫെർണാണ്ടസ്, ഷീബ ഡുറോം, ഇസ്മുദീൻ പി എം, സി. ആർ. സുധീർ, കെ.പി. ആന്റണി, റെഡിന ആന്റണി, സോണി കെ. ഫ്രാൻസിസ്, എം.എച്ച്.എം അഷ്റഫ്, പി.എ. പീറ്റർ, കെ.എം. റിയാദ്, പി. എസ്. രാജം, സക്കീന മലയിൽ, സി. മോളി ദേവസി, ടി. കെ. ഷിബു, നിഷ എം. കെ, ബിജു പോൾ, കമൽരാജ്, മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |