തിരുവനന്തപുരം: സർക്കാർ തലത്തിൽ ഹിരോഷിമാ - നാഗസാക്കി ദിനാചരണം സംഘടിപ്പിക്കണമെന്ന് മുൻമന്ത്രി സി.ദിവാകരൻ ആവശ്യപ്പെട്ടു.അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി ജില്ലാ കൗൺസിലും യൂണിവേഴ്സിറ്റി കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ഹിരോഷിമാ ദിനാചരണ-പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സമ്മേളനം ഐപ്സോ സംസ്ഥാന പ്രസീഡിയം അംഗം സി.പി.നാരായണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അഡ്വ.എം.എ.ഫ്രാൻസിസ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.അദ്ധ്യാപകരായ ഡോ.എ.ബാലകൃഷ്ണൻ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ഷീബ,അഡ്വ.കെ.സി.വസന്തകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |