പറവൂർ: ജീവിതം തന്നെ അനീതിക്കെതിരെയുള്ള പോരാട്ടമാക്കി മാറ്റിയ വി.എസ്, തന്റെ മരണവും മറ്റൊരു പോരാട്ട വേദിയാക്കിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ .ബേബി പറഞ്ഞു. പറവൂരിൽ ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വി.എസ്. അച്യുതാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ അവഗണിക്കപ്പെട്ടവർക്ക് വേണ്ടി നിരവധി പോരാട്ടങ്ങൾ നടത്തിയ വി.എസ് നമ്മുടെ കൺമുന്നിൽ അടയാളപ്പെടുത്തിയ അസാധാരണമായ വിപ്ലവ വ്യക്തിത്വമായിരുന്നെന്നും എം.എ. ബേബി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എസ്. ശർമ്മ അദ്ധ്യക്ഷനായി. പഠനകേന്ദ്രം പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, ഡോ. സുനിൽ പി. ഇളയിടം, ജില്ലാ കമ്മിറ്റി അംഗം പി.എസ്. ഷൈല, ഏരിയ സെക്രട്ടറി ടി.വി. നിധിൻ, പഠനകേന്ദ്രം ജനറൽ സെക്രട്ടറി കെ.ബി. ജയപ്രകാശ്, സേതുപാർവതി സുരേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |