മലപ്പുറം : രാജീവ് ഗാന്ധിയുടെ 82ാം ജന്മദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോൺഗ്രസ് ജനപ്രതിനിധികൾ ഫല വൃക്ഷത്തൈകൾ നട്ട് സദ്ഭാവന ദിനം ആചരിക്കാൻ രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘാടൻ ജില്ലാ സമിതി യോഗം തീരുമാനിച്ചു. 20ന് മലപ്പുറത്ത് നടക്കുന്ന യോഗം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും.
രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘാടൻ മലപ്പുറം ജില്ലാ ചെയർമാൻ പി.സി.വേലായുധൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എ.കെ.അബ്ദുറഹ്മാൻ, കബീർ എടപ്പറ്റ, സി.സുകുമാരൻ, ജില്ലാ പഞ്ചായത്തംഗം ഷഹർബാൻ, ഉസ്മാൻ മൂത്തേടം, കല്ലാട്ടിൽ ഷംസു വെളിയംകോട്, വി.പി ഫിറോസ് മഞ്ചേരി,സക്കറിയ വാഴക്കാട് പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |