മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്ത് 6 -ാം വാർഡ് അംഗമായ ജി. സതീഷ് നേതൃത്വം വഹിക്കുന്ന 'വാർഡുത്സവം "ഹൃദ്യം -2025 30, 31 സെപ്തംബർ 1 തീയതികളിൽ നടക്കും. വാർഡിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണവും എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് അനുമോദനവും ഇതിന്റെ ഭാഗമായി നടക്കും. കലാപരിപാടികളും ഉണ്ടാകും. ഇതിന് മുന്നോടിയായി 6- ാം വാർഡിൽ മരണമടഞ്ഞ 82 വ്യക്തികളുടെ ഓർമ്മയ്ക്കായി "ഓർമ്മമരത്തണലിൽ " എന്ന പരിപാടി സംഘടിപ്പിച്ചു
മുഹമ്മ മറ്റത്തിൽ തിലകപ്പന്റെ സഹോദരൻ ജഗദപ്പൻ മരം നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ജി. സതീഷ്. ടി .എം ഭാസി ,ജയരാജ്, സലിമോൻ, ടി. പി. പ്രസന്നൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |