മുഹമ്മ: ഇന്ത്യൻ ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സി.പി. എം നേതൃത്വത്തിൽ വാറാൻ കവലയിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം
അഡ്വ. കെ.ആർ.ഭഗീരഥൻ അദ്ധ്യക്ഷനായി. സിസ്റ്റർ ലിന്റോ , സിസ്റ്റർ പ്രീതി വർഗീസ്, ലോക്കൽ സെക്രട്ടറി വി. ഡി.അംബുജാക്ഷൻ, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി പി. ഡി. ശ്രീദേവി, പഞ്ചായത്ത് അംഗം ഷാനുപ്രിയ, ലോക്കൽ കമ്മിറ്റി അംഗം കെ. ബി. ബിനു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |