തിരുവല്ല: ജില്ലാ സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ആൺകുട്ടികളുടെയും പെൺകുട്ടികുട്ടികളുടേയും വിഭാഗത്തിൽ അടൂർ കേന്ദ്രീയ വിദ്യാലയം ജേതാക്കളായി. ആൺകുട്ടികളുടെ ഫൈനലിൽ തിരുവല്ല ബാസ്കറ്റ്ബാൾ ക്ലബിനെയും (23 -7) പെൺകുട്ടികളുടെ ഫൈനലിൽ ചെറുകുളഞ്ഞി ബഥനി ആശ്രമം കേന്ദ്രിയ വിദ്യാലയ സ്‌കൂളിനെ (12 -2) നും പരാജയപ്പെടുത്തി അടൂർ കേന്ദ്രിയ വിദ്യാലയം ഇരട്ടവിജയം ആഘോഷിച്ചു. ആലപ്പുഴ ജ്യോതിനികേതൻ സ്കൂളിൽ ഈമാസം 30മുതൽ നടക്കുന്ന 50-ാമത് കേരള സംസ്ഥാന സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ തിരഞ്ഞടുക്കാൻ ഓപ്പൺ സെലക്‌ഷൻ ട്രയൽസ് 15ന് രാവിലെ എട്ടരക്ക് ഇതേ സ്റ്റേഡിയത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |