77 തസ്തികകളിലേക്ക് വിജ്ഞാപനം
തിരുവനന്തപുരം:ജനറൽ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം, ജില്ലാതലം, സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം, എൻ.സി.എ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം,ജില്ലാതലം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 77 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.
പ്രധാന തസ്തികകൾ:
ജനറൽ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലം:
കേരള മെഡിക്കൽ വിദ്യാഭ്യാസ സർവീസസിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പിഡോ ഡോണ്ടിക്സ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കൺസർവേറ്റീവ് ഡെന്റിസ്ട്രി, കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) ഡെപ്യൂട്ടി മാനേജർ (ഐടി) (പാർട്ട് 1 ജനറൽ കാറ്റഗറി), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ്, കേരള പൊലീസ് വകുപ്പിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) (ഹെഡ് കോൺസ്റ്റബിൾ ജനറൽ എക്സിക്യൂട്ടീവ് ഫോഴ്സ്), ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് , കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ, ടെക്സ്റ്റൈൽ ടെക്‌നോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (സിവിൽ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ സ്മിത്തി (ഫോർജിംഗ് ആൻഡ് ഹീറ്റ് ട്രീറ്റിങ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (അഗ്രികൾച്ചർ), കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കാർപ്പന്റർ, ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ (ഇൻ സർവീസ് ക്വാട്ട), ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ.
ഒമ്പത് തസ്തികകളിൽ ചുരുക്കപട്ടിക
@തസ്തികകൾ:
കേരളത്തിലെ സർവകലാശാലകളിൽ സിസ്റ്റം മാനേജർ ( 190/2024), സർവകലാശാലകളിൽ സിസ്റ്റം അനലിസ്റ്റ് ( 067/2024), പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രോണിക്സ്) ( 071/2024),
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ( 125/2024), പൊലീസ് വകുപ്പിൽ കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ ( 427/2024, 544/2024 എസ്.സി.സി.സി.),പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ ബറ്റാലിയൻ) (582/2024, 91/2024 മുസ്ലീം, 446/2024 പട്ടികവർഗം), പൊലീസ് സർവീസിൽ കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ) (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 484/2024), പൊലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ട്രെയിനി (പട്ടികവർഗം) ( 387/2024), കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) കമ്പ്യൂട്ടർ പ്രോഗ്രാമർ (പാർട്ട് 1 ജനറൽ കാറ്റഗറി) ( 242/2024).
സാദ്ധ്യതാപട്ടിക
കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ എൽഡി ടെക്നീഷ്യൻ ( 038/2024), തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റം മഖേനയും) ( 598/2023, 599/2023), ജലസേചനം/പൊതുമരാമത്ത് വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസിയർ (സിവിൽ)/രണ്ടാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (പട്ടികജാതി/പട്ടികവർഗം) ( 388/2024) എന്നീ തസ്തികകളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |