പത്തനംതിട്ട: ഈ.വി കൃഷ്ണപിള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അടൂർ സാഹിത്യോത്സവം 15, 16, 17 തീയതികളിൽ അടൂർ എസ്.എൻ.ഡി.പി ഹാളിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 3.30ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ ഡോ.മണക്കാല ഗോപാലകൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രേമസംഗീതസദസ് ഉദ്ഘാടനം ചെയ്യും. കവി പി.കെ.ഗോപി മുഖ്യാതിഥിയാകും. 5.30ന് നോവലിലെ ഭാവുകത്വ പരിണാമം എന്ന വിഷയത്തിൽ ചർച്ച, 6.30ന് പ്രേമ സംഗീതസദസ്. ശനിയാഴ്ച രാവിലെ 9.30ന് കവിതയിലെ വിളയും വിതയും, 11.30ന് നവ കേരളത്തിലെ സ്ത്രീ ശാക്തീകരണം സത്യവും മിഥ്യയും, രണ്ടിന് മാദ്ധ്യമങ്ങളുടെ രാഷ്ട്രീയം, 3.30ന് സമരങ്ങൾ എങ്ങനെ സർഗാത്മകമാക്കാം, അഞ്ചിന് ഇന്ത്യ എന്ന ആശയം എന്നീ വിഷയങ്ങളിൽ ചർച്ച. രാത്രി ഏഴിന് ഗസൽവിരുന്ന്.
ഞായറാഴ്ച 9.30ന് എഴുത്തുകാരന്റെ പക്ഷം, 11ന് ഇനി വായന ഇവായനയോ, രണ്ടിന് കറുപ്പിന്റെ രാഷ്ട്രീയം, 3.30ന് സിനിമ കാഴ്ചയുടെ കലാപം, അഞ്ചിന് നവോത്ഥാനം ഇന്നലെ, ഇന്ന് എന്നീ വിഷയങ്ങളിൽ ചർച്ച. വൈകിട്ട് ആറിന് സമാപനസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആർ.ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷതവഹിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന സമിതി ചെയർമാൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ.പഴകുളം സുഭാഷ്, ജനറൽ കൺവീനർ ജയൻ ബി.തെങ്ങമം, വൈസ് ചെയർമാൻ ശ്രീനാദേവി കുഞ്ഞമ്മ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ സുരേഷ് കുഴുവേലിൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |