ആമയ്ക്കും ആനയ്ക്കും വാസ്തുശാസ്ത്രവുമായി വളരെ ബന്ധമുണ്ട്. ഇവയുടെ രൂപമുള്ള വീടുകളിൽ സമ്പത്തിനും ഐശ്വര്യത്തിനും ഒരുകുറവുമുണ്ടാകില്ല എന്നാണ് വിശ്വാസം. പിച്ചളകൊണ്ടോ വെളളികൊണ്ടോ ഉള്ള രൂപങ്ങളായിരിക്കണം വീട്ടിൽ വയ്‌ക്കേണ്ടത്. ആനയെ ദൈവത്തിന്റെ രൂപമായാണ് ചിലർ കണക്കാക്കുന്നത്.
ലക്ഷ്മീദേവി ആമയിൽ കുടികൊള്ളുന്നു എന്നാണ് വേദങ്ങളിൽ ഉൾപ്പെടെ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ലോഹനിർമ്മിതമായ ആമകളെ വീട്ടിൽ സൂക്ഷിക്കുന്നത് ഐശ്വര്യത്തെ നൽകുമെന്നാണ് വിശ്വാസം. ഒപ്പം പോസിറ്റീവ് എനർജിയും നൽകും. പാലാഴിയെ മഥിക്കുന്ന സമയത്ത് വിഷ്ണു ആമയുടെ രൂപമെടുത്തു. സമുദ്രം കടയുമ്പോൾ മന്ദരപർവതത്തിന് താങ്ങാവാനാണ് വിഷ്ണു ആമയായി (കൂർമം) അവതരിച്ചത്. അതിനാൽ ആമയും വിഷ്ണുവും തമ്മിൽ ബന്ധമുണ്ടെന്നാണ് കരുതുന്നത്.
മുഖം മുറിയുടെ ഉള്ളിലേക്ക് വരുന്ന തരത്തിൽ വേണം ആമയുടെ ലോഹപ്രതിമ സ്ഥാപിക്കാൻ. വടക്ക്- കിഴക്ക് ദിശയിൽവേണം രൂപം വയ്ക്കാൻ. അങ്ങനെ ചെയ്താൽ ഒരിക്കലും പണത്തിനും ധാന്യത്തിനും ബുദ്ധിമുട്ടാകില്ല. മാത്രമല്ല ഐശ്വര്യവും മുട്ടില്ലാതെ വീട്ടിൽ നിറയും. മുത്ത്, ശംഖ് എന്നിവ വീട്ടിൽ സൂക്ഷിക്കുന്നതും ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടാൻ സഹായിക്കും. ബുധനാഴ്ചകളിൽ ശംഖ് പൂജിച്ച് നിലവയിൽ സൂക്ഷിക്കുന്നതും ലക്ഷ്മീദേവിയുടെ അനുഗ്രഹത്തിന് ഇടവരുത്തും.
ലാഫിംഗ് ബുദ്ധ വീട്ടിൽ സൂക്ഷിക്കുന്നതും ശുഭകരമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ പണത്തിനും ധാന്യത്തിനും ബുദ്ധിമുട്ടുണ്ടാവുകയില്ല. വടക്ക്-കിഴക്ക് ദിക്കിൽ വേണം ഇതും സ്ഥാപിക്കാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |