ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, തങ്കരാജ്, ഭാര്യ ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബാബുവിനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു, പിടിയിലായ ബാബു ഇറച്ചിവെട്ടുകാരനാണ്. കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. . ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ആഗ്നസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപേ മരണം സംഭവിച്ചിരുന്നു. ചോരവാർന്ന് നിലത്തുകിടക്കുന്ന നിലയിലായിരുന്ന തങ്കരാജിനെ പോലീസ് എത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാൻ കഴിഞ്ഞത്. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |