ന്യൂഡൽഹി : ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരും ഉൾപ്പെടുന്നു എന്നാണ് പ്രാഥമിക വിവരം. ഡൽഹിയിൽ ഉൾപ്പെടെ കനത്ത മഴ തുടരുന്നതിനിടെ വൈകിട്ട് നാല് മണിയോട അപകടം ഉണ്ടായത്. അപകട,സമയത്ത് 25-30 പേർ ദർഗയിൽ ഉണ്ടായിരുന്നതായാണ് വിവരം. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്.
പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ നിർമ്മിച്ച ഹുമയൂൺ ടോംബിലെ ഒരു സമുച്ചയത്തിനുള്ളിലാണ് ദർഗ ഷെരീഫ് പട്ടേ ഷാ എന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ ശവകുടീരമാണ് ഡൽഹിയിലെ നിസാമൂദീന് സമീപത്തുള്ള ഈ സ്മാരകം. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ നിർമ്മിക്കപ്പെട്ട ഇവിടം വിനോദസഞ്ചാരികൾ പതിവായി സന്ദർശിക്കുന്ന ഇടം കൂടിയാണ്.ചെങ്കല്ലുകൾ ശവകൂടീരം പേർഷ്യൻ വാസ്തുശില്പികളായ മിറാക് മിർസ ഗിയാസും മകൻ സയ്യിദ് മുഹമ്മദും ചേർന്നാണ് രൂപകൽപ്പന ചെയ്തത് 1993ൽ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിലും ഹുമയൂണിന്റെ ശവകുടീരം ഇടം പിടിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |