തിരുവനന്തപുരം: അർജന്റീന ടീമും സൂപ്പർതാരം മെസിയും കേരളത്തിൽ വരുമോ ഇല്ലയോ എന്നുള്ള ചർച്ച ഇപ്പോഴും നടക്കുകയാണ്. ഇതിനിടെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്താൻ സാദ്ധ്യത തുറക്കുകയാണ്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ റൊണാൾഡോയ്‌ക്ക് ഇന്ത്യയിലെത്തുന്നതിനുള്ള അവസരമാണ് വന്നുചേർന്നിരിക്കുന്നത്.
മലേഷ്യയിലെ ക്വലാലംപൂരിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പിൽ റൊണാൾഡോയുടെ ക്ളബ് സൗദിയിലെ അൽ നസ്‌റും എഫ്സി ഗോവയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടു. ഇതോടെ ഗോവയുമായുള്ള മത്സരത്തിൽ കളിക്കുന്നതിന് റൊണാൾഡോ ഇന്ത്യയിൽ എത്തിയേക്കുമെന്നാണ് സൂചന. ഹോം ആന്റ് എവെ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
ചാമ്പ്യൻസ് ലീഗ് പശ്ചിമമേഖലയിൽ 16 ടീമുകളാണ്. ഇവയെ നാല് ഗ്രൂപ്പായി തിരിച്ചിരിക്കുന്നു. പോട്ട് ഒന്നിൽ അൽ നസർ, പോട്ട് മൂന്നിലായിരുന്നു ബഗാൻ, നാലിൽ ഗോവയും. സെപ്‌തംബർ 16 മുതൽ ഡിസംബർ 10 വരെയാണ് മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |