കല്ലറ: സ്കൂളിൽ റാഗിംഗ് നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. കല്ലറ മിതൃമ്മല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കഴിഞ്ഞ 12നായിരുന്നു സംഭവം. സോഷ്യൽ ബാക്ഗ്രൗണ്ട് റെക്കോർഡ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥികൾ ഒന്നാം വർഷ വിദ്യാർത്ഥികളായ രണ്ടുപേരെ മർദിക്കുകയും ഇവരുടെ ഷർട്ടുകൾ വലിച്ചുകീറുകയും ചെയ്തെന്നാണ് പരാതി. മുടി വെട്ടാത്തതിനും നല്ല ഷർട്ട് ധരിച്ച് സ്കൂളിൽ എത്തിയതിനെയും ചൊല്ലിയാണ് മർദിച്ചതെന്ന് പ്രിൻസിപ്പലിന് നൽകിയ പരാതിയിൽ പറയുന്നു. പ്രിൻസിപ്പൽ പരാതി സ്കൂളിലെ ആന്റി റാഗിംഗ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾക്കെതിരെ പാങ്ങോട് പൊലീസ് കേസെടുത്തത്. റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറുമെന്നും ബോർഡിന് മുമ്പാകെ വിദ്യാർത്ഥികളെ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |