ദുബായ്: ആലുവ സർവമത സമ്മേളന ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ സെന്റനറി സെലിബ്രേഷൻ ഒഫ് ഹിസ്റ്റോറിക് മീറ്റിംഗ് ആൻഡ് കൾച്ചറൽ ഹാർമണി ഫെസ്റ്റ്- 2025 ദുബായിൽ 24ന് നടക്കും. ദുബായ് സമയം വൈകിട്ട് 6ന് ദെയ്‌റ ക്രൗൺപ്ലാസയിൽ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ടിബറ്റൻ ബുദ്ധമതസന്യാസി ഗ്യാൽവാംഗ് കർമ്മപ, ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വൈദികൻ റവ. ഫാ. അജു അബ്രഹാം, സിക്ക് ജ്യോതിഷി ആചാര്യ സത്‌വീന്ദർ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ.ജി.ബാബുരാജൻ (ബഹ്‌റൈൻ), സിനിമാതാരം ദേവൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വാട്ടർ ആൻഡ് എൻവയൺമെന്റ് മുൻ മന്ത്രി ഡോ. മുഹമ്മദ് എസ്. അൽകിൻഡി, മേജർ ഒമർ അൽ മർസൂക്കി (ദുബായ് പൊലീസ് ), ഷെയ്ഖ് ജുമാബിൻ മക് തും അൽ മക് തും ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ യാക്കൂബ് അൽഅലി, മുഹമ്മദ് മുനീർഅവാൻ (ഷെയ്ഖ് മുഹമ്മദ് ഖലീഫബിൻ അൽനഹ് യാൻ പ്രൈവറ്റ് ഓഫീസ് ), ഷാർജ ഷെയ്ഖ് അമ്മാർ ബിൻ സലേം അൽ ഖാസിമിയുടെ ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടർ മേജർ ഡോ. സാലിഹ് ജുമാ മുഹമ്മദ് ബൽഹാജ് അൽ മരാഷ്‌ദെ, മെയിൻകോർ എ.ഐ ലിമിറ്റഡ് സ്ഥാപകനും ടെക് ട്യൂസ്‌ഡേയ്‌സ് സഹസ്ഥാപകനുമായ മുഹമ്മദ് സിയാം അൽ ഹൊസൈനി, ദുബായ് ഹത്ത യൂത്ത് കൗൺസിൽ അംഗം അലി സയീദ് സെയ്ഫ് അബൂദ് അൽകാബി, യൂസഫ് സാലിഹ്, സുൽത്താൻ മാജിദ് സയീദ് ഖാമീസ്
അൽ ഷുബൈസി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ഇറാം ഹോൾഡിംഗ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹമ്മദ്, കെ. മുരളീധരൻ (എസ്.എഫ്.സി അബുദാബി),മുരളീധരൻ പണിക്കർ(ഗുരു വിജരധര, രക്ഷാധികാരി ),രാജൻ അമ്പലത്തറ(സേവനം), ഡോ. കെ. സുധാകരൻ(അൽ ഐൻ), ഡോ. അൻവർ അമീൻ
(ദുബായ് കെ.എം.സി.സി പ്രസിഡന്റ് ), ജെ.സുഗതൻ(റോയൽ ഗ്രൂപ്പ്,അജ്‌മാൻ ), വി.ശിവപ്രസാദ് (കോണ്ടോർ ഗ്രൂപ്പ്, ദുബായ്), കെ.പി. രാമകൃഷ്ണൻ ഷാർജ (ജി.ഡി.പി.എസ് ചീഫ് കോ ഓർഡിനേറ്റർ), വർഗീസ് പൗലോസ് പനക്കൽ
(അൽ ഐൻ), ഡോ.അനൂപ് (മെഡിമിക്‌സ്), സുരേഷ് കുമാർ മധുസൂദനൻ (മുംബയ്), നസീർ, ശ്രീനാരായണ വേൾഡ് കൗൺസിൽ വർക്കിംഗ് ചെയർമാൻ പി.എസ്. ബാബുറാം, സലാം പാപ്പിനിശ്ശേരി, ബിജു ഭാസ്കരൻ, സജീവ് തന്ത്രി തുടങ്ങിയവർ പങ്കെടുക്കും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠർക്കൊപ്പം ലോകരാജ്യങ്ങളിലെ മതപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. ചാണ്ടി ഉമ്മൻ എം.എൽ.എ സ്വാഗതവും ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |