ഉദിയൻകുളങ്ങര: പരിശോധനകൾ നിലച്ചതോടെ അതിർത്തികടന്ന് സംസ്ഥാനത്തേക്ക് എത്തുന്നത് ടൺകണക്കിനു പഴകിയതും മാസങ്ങൾ കഴിഞ്ഞതുമായ കടൽ മത്സ്യവും ബീഫും. നെയ്യാറ്റിൻകരയാകെ ഇവ നിറഞ്ഞിട്ടും പരിശോധിക്കൻ യാതൊരുവിധ സംവിധാനവും ഏർപ്പെടുത്താത്ത പഞ്ചായത്തുകൾക്കും മുൻസിപ്പാലിറ്റിയിലെ ഹെൽത്ത് ഇൻസ്പെക്ടർമാർക്കുമെതിരെ
ആക്ഷേപം ശക്തമാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ഭക്ഷ്യവിഭവങ്ങളുടെ പരിശോധനയ്ക്കായി ലക്ഷങ്ങൾ ചെലവഴിച്ച് ആരോഗ്യവകുപ്പിന്റെ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം പേരിന് മാത്രമായെന്നും പഴകിയ മത്സ്യങ്ങൾ പരിശോധിക്കാൻ യാതൊരു വിധ സംവിധാനങ്ങളും അതിർത്തിയിൽ ഏർപ്പെടുത്തിയിട്ടില്ല.
തമിഴ്‌നാട് ഉൾപെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി മറ്റൊന്നാണ്. ഇവിടത്തെ ട്രോളിംഗ് നിരോധനം അറിയാതെ മാസങ്ങളായി കയറ്റി അയയ്ക്കാനുള്ള മത്സ്യങ്ങൾ ശേഖരിച്ചുവച്ചിട്ടുമുണ്ട്. പലതും പിടിക്കപ്പെടുമെന്നതിനാൽ കയറ്റി അയയ്ക്കാതെ പല ഗോഡൗണുകളിലും തമിഴ്നാട്ടിലും കർണാടകത്തിലുമായി കുഴിച്ചുമൂടിയതായും റിപ്പോർട്ടുകളുണ്ട്.
ഗുണനിലവാരം പരിശോധിക്കുന്നില്ല
ഒഴിവ് ദിവസങ്ങളിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന ബീഫിന്റെ ഗുണനിലവാരം പരിശോധിക്കാൻ യാതൊരു സംവിധാനവും നെയ്യാറ്റിൻകര താലൂക്കിൽ ഏർപ്പെടുത്തിയിട്ടില്ല. ഇതിൽ അസുഖം ബാധിച്ച എത്ര പശുക്കൾ ഉണ്ടെന്നും എപ്പോൾ കശാപ്പ് ചെയ്യപ്പെടുന്നുവെന്ന റിപ്പോർട്ടുകളോ ഒന്നും പ്രാദേശിക ഭരണകൂടത്തിനു കീഴിലുള്ള ആരോഗ്യവകുപ്പിന്റെ കൈവശമില്ല.
ടെൺകണക്കിന് പഴകിയ മത്സ്യം അധികൃതരുടെ കണ്ണുവെട്ടിച്ചും സ്വാധീനം ഉപയോഗിച്ചുമാണ് സംസ്ഥാത്തേക്ക് കടത്തുന്നത്.
പരിശോധന നടത്തുന്നുണ്ടെങ്കിലും
വർഷങ്ങൾക്ക് മുമ്പ് ഓപ്പറേഷൻ സാഗരറാണിയുടെ ഭാഗമായി ശക്തമായ പരിശോധനയാണ് നടത്തിയിരുന്നത്. കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ ചെക്ക്പോസ്റ്റുകളിൽ വാഹന പരിശോധന നടത്തുന്നുണ്ടെങ്കിലും പ്രയോജനമുണ്ടാകുന്നില്ല.
ഇപ്പോഴത്തെ ട്രോളിംഗ് നിരോധനത്തിന്റെ മുന്നോടിയായി പരിശോധനകൾ കർശനമാക്കിയെന്ന് പറയുമ്പോഴും സംസ്ഥാനത്തേക്ക് എത്തുന്ന മത്സ്യങ്ങളിൽ പലതും മാസങ്ങൾ പിന്നിട്ടതാണെന്നാണ് റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |