ലണ്ടൻ: പ്രശസ്ത ഇംഗ്ലീഷ് നടൻ ടെറൻസ് സ്റ്റാംപ് (87) അന്തരിച്ചു. സൂപ്പർമാൻ ചിത്രങ്ങളിലെ ജനറൽ സോഡ് എന്ന വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധനേടി. ആറ് ദശാബ്ദത്തിനിടെ ദ അഡ്വഞ്ചേഴ്സ് ഒഫ് പ്രിസില്ല, ക്വീൻ ഒഫ് ദ ഡിസേർട്ട്, ഫാർ ഫ്രം ദ മാഡിംഗ് ക്രൗഡ്, വാൽക്കൈറി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധനേടി.
1938ൽ ഈസ്റ്റ് ലണ്ടനിൽ ജനിച്ച അദ്ദേഹം പരസ്യമേഖലയിൽ നിന്നാണ് അഭിനയ രംഗത്തേക്ക് കടന്നത്. 1962ൽ ആദ്യ ചിത്രമായ ബില്ലി ബഡ്ഡിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്‌കാർ നോമിനേഷൻ നേടി. വൈകാതെ സങ്കീർണമായ വില്ലൻ വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. 1965ൽ കാൻ ഫിലിംഫെസ്റ്റിവലിൽ മികച്ച നടനായി (ചിത്രം-ദ കളക്ടർ).
വാൾ സ്ട്രീറ്റ്, ദ ഹോണ്ടഡ് മാൻഷൻ, ഇലക്ട്ര, ഗെറ്റ് സ്മാർട്ട്, ലാസ്റ്റ് നൈറ്റ് ഇൻ സോഹോ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങൾ. 2002ൽ 64-ാം വയസിൽ 29കാരിയായ എലിസബത്ത് ഓറൂർക്കിനെ ടെറൻസ് വിവാഹം ചെയ്തു. 2008ൽ ഇരുവരും വേർപിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |