എലിക്കുളം : എലിക്കുളത്തെ കുടുംബശ്രീയുടെ ഉത്പനങ്ങൾ ഇനിപോക്കറ്റ് മാർട്ടിലൂടെ സ്വന്തമാക്കാം. മാർട്ടിന്റെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് നിർവഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ പി.എസ്. ഷെഹ്ന അദ്ധ്യക്ഷയായി.എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.കെ.രാധാകൃഷ്ണൻ , എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂര്യാമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ഷാജി, ഷേർളി അന്ത്യാങ്കുളം, പഞ്ചായത്തംഗങ്ങളായ സിനി ജോയ് , മാത്യൂസ് പെരുമനങ്ങാട്ട്,ആശ റോയ്, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, നിർമ്മല ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |