തലയോലപ്പറമ്പ് : വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്‌കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെ തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജ് നവീകരണ സംരഭകത്വ വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പൾ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. ഐ.ഇ.ഡി.സി നോഡൽ ഓഫീസർ ഡോ. എൻ.ജിസി അദ്ധ്യക്ഷത വഹിച്ചു. 'സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും യുവസംരംഭകരും' എന്ന വിഷയത്തിൽ താലൂക്ക് വ്യവസായ ഓഫീസർ ബി. പ്രശാന്ത് ക്ലാസ് നയിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. പി.എസ് രാജശ്രീ, ഡോ. സുമിത്ര ശിവദാസ് മേനോൻ, ഡോ. ആൻവി മോളി ടോം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |