കോലഴി: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ശിശുപരിചരണ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി തൃശൂരിലെ കോലഴിയിൽ പരിചരണകേന്ദ്രം തുടങ്ങുന്നു. കെട്ടിടം ശിശു സൗഹൃദമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ആകർഷകമായ ചിത്രങ്ങളാണ് ചുമരിൽ വരയ്ക്കുന്നത്. കേരള ചിത്രകലാ പരിഷത്ത് ജില്ലാ കമ്മിറ്റിയിലെ ചിത്രകാരന്മാരായ സോമൻ അധീന, കെ.എസ്.ഹരിദാസ്, പി.എസ്.ഗോപി, എ.വി.ശ്രീകുമാർ, ജോയ് മാത്യു, എം.രാധ, ലീന ഡേവീസ്, ഡാർളി ഡേവിസ്, ഇ.ജെ.ജോഷി, ടി.എം.ബിനോജ്, മനോജ് മുണ്ടപ്പാട്, ഒ.ആർ.സദാനന്ദൻ, സി.എൽ.സണ്ണി, അജിത്ത് സ്മൂത്ത്, ഡേവിസ് മത്തരപ്പിള്ളി, ശിശുക്ഷേമ സമിതി സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം എം.കെ.പശുപതി എന്നിവർ നേതൃത്വം നൽകി. ചിത്രരചന നാളെയും തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |