റാന്നി: എസ്.എൻ.ഡി.പിയോഗം 78-ാം നമ്പർ ശാഖയുടെയും തിരുവല്ല കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 31ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ എസ്.എൻ.ഡി.പി ശാഖാ പ്രാർത്ഥനാ മന്ദിരത്തിൽ നടക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ കാർഡ് ഉള്ളവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായിരിക്കും. അത്യാധുനിക തിമിര ശസ്ത്രക്രിയകൾ കുറഞ്ഞ നിരക്കിൽ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. കണ്ണട ആവശ്യമുള്ളവർക്ക് ലെൻസും ഫ്രെയിമും കുറഞ്ഞ നിരക്കിൽ ലഭിക്കും. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ : 8281481669, 9207766746.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |