കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ വയോജനകേന്ദ്രത്തിലെ സ്നേഹതീരം വയോജന ക്ലബ്ബിന്റെ സ്നേഹസംഗമവും ഭാരത് സേവക് സമാജ് പുരസ്കാരം നേടിയ നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാതയ്ക്കുള്ള അനുമോദനവും ഓണാഘോഷവും വിവിധ പരിപാടികളോടെ നടത്തി. നഗരസഭാ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന് ടി. വസന്ത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ലത, കൗൺസിലർമാരായ ടി.വി സുജിത്കുമാർ, എൻ. ഇന്ദിര, എം. കുഞ്ഞമ്പു പൊതുവാൾ, വി. കൃഷ്ണൻ, കെ. രേണുക, സി.കെ ലീല, വി. കുഞ്ഞിരാമൻ, കെ.വി ശ്യാമള, കെ.വി അശോക് കുമാർ, സി. കണ്ണൻനായർ സംസാരിച്ചു. കെ. ഭാസ്കരൻ നായർ സ്വാഗതവും കെ. കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾ, ക്ലബ്ബ് പ്രവർത്തകർ, പ്രദേശവാസികൾ തുടങ്ങി നിരവധി ആളുകൾ സ്നേഹസംഗമത്തിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |