സുൽത്താൻ ബത്തേരി: വനംവകുപ്പും കേന്ദ്രസാഹിത്യ അക്കാഡമിയുമായി ചേർന്ന് കാടറിവ് കാടെഴുത്ത് സർഗ്ഗാരണ്യം എന്ന പേരിൽ യുവ സാഹിത്യ പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. വയനാട് വന്യജീവിസങ്കേതം മുത്തങ്ങയിൽ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ക്യാമ്പ് സാഹിത്യകാരൻ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പാലക്കാട് ചീഫ് കൺസർവേറ്റർ ഓഫ്‌ഫോറസ്റ്റ് ടി. ഉമ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് ജി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. രതീഷ് കാളിയാടൻ, വരുൺ ഡാലിയ, സന്തോഷ് കുമാർ, അജിത് കെ രാമൻ, എം.ടി ഹരിലാൽ, ബൈജു കൃഷ്ണൻ, ഡോ. സാബുകോട്ടുക്കൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് സമാപന സമ്മേളനം ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |