ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ പി.കൃഷ്ണപിള്ള സ്മാരക സാന്ത്വനകേന്ദ്രം, ശ്രീകൃഷ്ണപുരം കുടുംബാരോഗ്യകേന്ദ്രം, മണ്ണമ്പറ്റ ആയുർവ്വേദ ഡിസ്‌പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുളിക്കാട്ടുതെരുവ് എം.വി.കിട്ടു സ്മാരക വായനശാലയിൽ 'അരികെ' വയോജന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിതജോസഫ് ഉദ്ഘാടനം ചെയ്തു. സാന്ത്വനകേന്ദ്രം പ്രസിഡന്റ് പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് പി.ചന്ദ്രൻ, സെക്രട്ടറി എബിൻ ബേബി, ശ്രീജിത്ത് ശ്രീധരൻ, പി.രാധാ കൃഷ്ണൻ, സി.കാവ്യ, എം.പ്രജോഷ് സംസാരിച്ചു. ആരോഗ്യ പ്രവർത്തകരായ ഇ.എസ്.ഗായത്രി, ജെസ്സിജോസഫ്, യോഗ ഇൻസ്ട്രക്ടർ ഡോ.സഞ്ജിത എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |