പാലക്കാട്: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ പ്രവൃത്തിപരിചയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പ്രവൃത്തിപരിചയ അദ്ധ്യാപകർ, എൻജിനീയറിംഗ് സ്‌കീം അദ്ധ്യാപകർ, പ്രൊഡക്ഷൻ സെന്റർ ഇൻചാർജ്, എസ്.എസ്.കെ അദ്ധ്യാപകർ എന്നിവർക്കായി പരിശീലന ശില്പശാല സംഘടിപ്പിച്ചു. കുട്ടികളിൽ തൊഴിൽ അഭിരുചി വളർത്തുന്നതിനും പഠനത്തോടൊപ്പം തൊഴിൽ സംസ്‌കാരം പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. പൊതു വിദ്യാഭ്യാസ വകുപ്പ് പ്രവൃത്തിപരിചയ വിഭാഗം സ്‌പെഷ്യൽ ഓഫീസർ എസ്.എൻ.ഷംനാദ് ഉദ്ഘാടനം നിർവഹിച്ചു. മോയൻസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച ശില്പശാലയിൽ പ്രിൻസിപ്പൽ യു.കെ.ലത അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |