കൊല്ലം: ജില്ലാ സ്കൂൾ പാചക തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിരമിക്കൽ ആനുകൂല്യം നൽകണമെന്നും 300 കുട്ടിക്ക് ഒരു തൊഴിലാളി എന്ന അനുപാതം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എൻ.സതീശൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.കെ.നിർമ്മല, സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.ദേവി, സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിഅമ്മ, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധര കുറുപ്പ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി എൻ.സതീശൻ (പ്രസിഡന്റ്), പി.ആർ.ശിവകല (വൈസ് പ്രസിഡന്റ്), എം.കെ.നിർമ്മല (ജന. സെക്രട്ടറി), ലേഖ (ജോ. സെക്രട്ടറി), ജി.കുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |