റാന്നി : സംസ്കാര ചടങ്ങിനിടെ പൊതുശ്മശാനത്തിൽ തീ ആളിപ്പടർന്ന് മൂന്നുപേർക്ക് പൊള്ളലേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ റാന്നി ജണ്ടായിക്കലുള്ള പഴവങ്ങാടി പഞ്ചായത്ത് ശ്മശാനത്തിലാണ് സംഭവം. റാന്നി തോട്ടമൺ മേപ്പുറത്ത് പരേതനായ രാജൻ നായരുടെ ഭാര്യാമാതാവ് ജാനകിയമ്മയുടെ സംസ്കാര ചടങ്ങിനിടെയാണ് അപകടം. ജാനകിയമ്മയുടെ ചെറുമക്കളായ രാജേഷ് (40), ജിജോ (41), ഇവരുടെ സുഹൃത്ത് പ്രദീപ് (40) എന്നിവർക്കാണ് പൊള്ളലേറ്റത്. മൃതദേഹം ക്രിമിറ്റോറിയത്തിലെ ഗ്യാസ് ചേംബറിൽ വച്ചശേഷം ജിജോ അന്ത്യകർമ്മത്തിനായി കർപ്പൂരം കത്തിച്ചപ്പോൾ തീ ആളി പടരുകയായിരുന്നു. പൊള്ളലേറ്റ മൂവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ശ്മശാനത്തിലെ ജീവനക്കാർ അലക്ഷ്യമായി ഗ്യാസ് തുറന്നുവിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |