തൃശൂർ: ദേശാഭിമാനി ദിനപത്രത്തിന്റെ 25ാം വാർഷികം തൃശൂർ പെരുമ 30, 31 തീയതികളിലായി നടക്കും.
29ന് വൈകിട്ട് അഞ്ചിന് സ്വരാജ് റൗണ്ടിൽ സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും. 30ന് രാവിലെ 9.30ന് കേരളവർമ കോളേജ് വി.വി.രാഘവൻ സ്മാരക ഓഡിറ്റോറിയത്തിൽ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ എം.വി.നാരായണൻ, കെ.വി.അബ്ദുൾ ഖാദർ, ഐ.പി.ഷൈൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |