തിരുവനന്തപുരം: എംറ്റൈ റൈറ്റേഴ്സ് ഫോറത്തിന്റെ 146-ാമത് പ്രതിമാസ സമ്മേളനം സ്റ്റാച്യു തായ്‌നാട് ഹാളിൽ നടന്നു.ഫോറം പ്രസിഡന്റ് ജസിന്ത മോറിസ് അദ്ധ്യക്ഷത വഹിച്ചു. എസ്.രാധാകൃഷ്‌ണൻ തമ്പി,ക്ലാപ്പന ഷൺമുഖൻ,സൂരജ്.ജെ.പുതുവീട്ടിൽ,രുഗ്മിണി രാമകൃഷ്‌ണൻ എന്നിവർ മലയാളം കവിതകളും വിജയരാഘവൻ കളിപ്പാൻകുളം,എൻ.ഗണേശൻ,അഡ്വ.എ.നസീറാ എന്നിവർ മലയാളം കഥകളും അവതരിപ്പിച്ചു. എം.എസ്.എസ്.മണിയൻ,ഡോ.എൻ.ജിതേന്ദ്രൻ,അനന്തൈ കാശിനാഥൻ എന്നിവർ തമിഴ് കവിതകളും അരുൺ ബാബു സക്കറിയ,തിരുമല സത്യദാസ്,ജസിന്ത മോറിസ്,സംഗീത എസ്.ജെ,എൽ.സുഗത് എന്നിവർ ഇംഗ്ലീഷ് കവിതകളും അവതരിപ്പിച്ചു. എം.ആർ.കാർത്തികേയൻ ചർച്ചയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |