നായകനാവുന്ന പവർ പാക്ക്ഡ് ആക്ഷൻ എന്റർടെയ്നർ മകുട ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ വിശാലിനെ പോസ്റ്ററിൽ കാണാം. വിനായക ചതുർത്ഥി ആശംസ നേർന്ന പുറത്തിറക്കിയ പോസ്റ്റർ ശ്രദ്ധ നേടുന്നു . രവി അരസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദുഷാര വിജയൻ ആണ് നായിക. തെന്നിന്ത്യയിലെ മുൻ നിര നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99- മത്തെ ചിത്രം ആണ് . വിശാൽ നായകനാവുന്ന 35-മത്തെ സിനിമയും. തമിഴ് - തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധാന. റിം ച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ആദ്യഘട്ട ചിത്രീകരണം ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. പി .ആർ .ഒ സി.കെ.അജയ് കുമാർ,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |