ഗുരുവായൂർ: ടൗൺഹാളിൽ ഇന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭയെ അതിദാരിദ്ര മുക്ത നഗരസഭയായി എൻ.കെ. അക്ബർ എം.എൽ.എ പ്രഖ്യാപിക്കുമെന്ന് ചെയർമാൻ എം.കൃഷ്ണദാസ്.അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പ്രഖ്യാപിത പദ്ധതിയുടെ ഭാഗമായി സർവേനടത്തിയാണ് പ്രഖ്യാപനം. സ്വയം തൊഴിൽ ആവശ്യമായവർക്ക് പിന്തുണയും ഭവനരഹിതർക്ക് താമസ സൗകര്യവും ഉറപ്പാക്കി. റേഷൻ കാർഡ് ,ആധാർ കാർഡ്, ഇലക്ഷൻ ഐഡി കാർഡ് എന്നിവ നൽകി. നവീകരിച്ച 3 കുളങ്ങളുടെ സമർപ്പണവും നടക്കുമെന്ന് ചെയർമാൻ അറിയിച്ചു. കുളങ്ങൾ നവീകരിക്കാൻ 8 കോടിയോളം രൂപയുടെ പദ്ധതി തയ്യാറാക്കി. അനീഷ്മ ഷനോജ്,എ.സായിനാഥൻ, എ.എസ് മനോജ്, എ.എം ഷഫീർ, ഷൈലജ സുധൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |