പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത ചെണ്ടു മല്ലികൾ വിളവെടുത്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കൃഷി ചെയ്ത പതിനായിരത്തോളം ചെണ്ടു മല്ലിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ.അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കൃഷി ഭവൻ മുഖാന്തിരം തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. വൈസ് പ്രസിഡന്റ് കാഞ്ചന രാകേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.രാധാകൃഷ്ണൻ, വാപ്പു, ബുഷ്ര ഇഖ്ബാൽ മെമ്പർമാരായ വസന്ത കേശവൻ, പഞ്ചായത്ത് സെക്രട്ടറി സ്മിത കെ.നായർ, കൃഷി ഓഫീസർ കൗലത്ത് ബട്ടോളി, ഐ.സി.ഡി.എസ് സൂപ്പർ വൈസർ കെ.ടി.നജീബ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |