കോഴിക്കോട്: മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസമുണ്ടായ താമരശ്ശേരി ചുരത്തിൽ മൾട്ടിആക്‌സിൽ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർസിംഗ്.മഴ കുറഞ്ഞ സാഹചര്യത്തിലാണിത്.നിലവിൽ ഒറ്റവരിയായുള്ള ഗതാഗതം പൊലീസ് നിയന്ത്രണത്തോടെ തുടരും.മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ വീണ്ടും നിയന്ത്രണമുണ്ടാകും.വ്യൂ പോയിന്റിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്നും അതിനാൽ ഇവിടെ വാഹനങ്ങൾ നിറുത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |