തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുടെ പേരിൽ സമഗ്രശിക്ഷാ പദ്ധതിയിൽ തടഞ്ഞു
വച്ച 1148 കോടി രൂപ കേന്ദ്രം അടിയന്തിരമായി നൽകണമെന്ന് മന്ത്രി വി.ശിവൻകുട്ടി. പദ്ധതി കേരളത്തിന് ആവശ്യമില്ല. ഇക്കാര്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൺവെൻഷൻ വിളിച്ചു ചേർത്ത് തുടർ നടപടികൾ തീരുമാനിക്കും.
കേന്ദ്രസർക്കാറുമായി ഏറ്റുമുട്ടൽ വേണ്ടെന്ന വിലയിരുത്തലിലാണ് സുപ്രീംകോടതിയിൽ പോകാതിരുന്നത്. പി.എം.ശ്രീ പദ്ധതി ലക്ഷ്യമിടുന്ന നേട്ടങ്ങൾ ഏറെക്കുറെ കേരളത്തിലെ സ്‌കൂളുകൾ ആർജ്ജിച്ചവയാണ്. പി.എം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് വഴി അനുവദിക്കേണ്ട ഫണ്ടാണ് തടഞ്ഞത്. മുൻ വർഷത്തെ കുടിശിക ഉൾപ്പെടെയാണ് കേരളത്തിന് 1148കോടി ലഭിക്കാനുള്ളത്. കേന്ദ്രം ഫണ്ട് തടഞ്ഞതോടെ സമഗ്രശിക്ഷ വഴി വിദ്യാർത്ഥികൾക്കുള്ള യൂണിഫോം, പാഠപുസ്തകം, ഹോസ്റ്റലുകൾ എന്നിവയ്ക്കുള്ള ചെലവും സംസ്ഥാന സർക്കാരാണ് ഇ നടത്തി വഹിക്കൂന്നതെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |